അസ്‌ഫാർ വാർഷിക സമ്മേളനം
Thursday 18 December 2025 1:55 AM IST
തിരുവനന്തപുരം: ആയുർവേദ സീനിയർ ഫാക്കൽറ്റീസ് ആൻഡ് റിസർച്ചേഴ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനം ഹൊറൈസൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സൂര്യാ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് ഡോ.കെ.ജ്യോതിലാൽ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഡോ.ജി.ചന്ദ്രകുമാർ,അഖില കേരള ഗവ.ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന ജനറൽ സെക്രട്ടറി ഡോ.ഒ.സി.ബിജു മോൻ,ഡോ.ജോൺ കെ.ജോർജ്,പിന്നണി ഗായകൻ പട്ടം സനിത്ത് എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ഡോ.ജ്യോതി ലാൽ(പ്രസിഡന്റ്),ഡോ.ചന്ദ്രകുമാർ (ജനറൽ സെക്രട്ടറി),ഡോ.കെ.താജുദ്ദീൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.