അട്ടിമറിനീക്കം അപലപനീയം
Thursday 18 December 2025 7:57 AM IST
ആലപ്പുഴ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സ്മരണയിൽ നിലനിൽക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പേരുമാറ്റി സ്വന്തമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയമാണെന്നും ഇതിൽ നിന്ന് പിന്മാറണമെന്നും രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) ആലപ്പുഴ ജില്ലാ പ്രസിഡന്റ് സാദിഖ് എം. മാക്കിയിലും സെക്രട്ടറി പി.ജെ. കുര്യനും ആവശ്യപ്പെട്ടു. പദ്ധതിക്ക് പുതിയ പേരു നൽകിയും 100 തൊഴിൽദിനങ്ങൾ 125 ആയി വർദ്ധിപ്പിച്ചും 40 ശതമാനം ചെലവ് സംസ്ഥാന സർക്കാരുകളുടെമേൽ കെട്ടിവച്ചും പദ്ധതി അട്ടിമറിച്ച് സൽപ്പേര് മാത്രം സ്വന്തമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.