ജില്ലാകളക്ടർ ഇടപെടണം

Thursday 18 December 2025 8:08 AM IST

ആലപ്പുഴ: ജില്ലാ കോടതി താത്കാലിക പാലം പണി പൂർത്തിയാക്കാത്തതിന് പിന്നിൽ ചില അദൃശ്യ ഇടപെടൽ ഉണ്ടെന്ന് സംശയിക്കണമെന്ന് ബി.ജെ.പി സോണൽ സെക്രട്ടറി ജി.വിനോദ് കുമാർ പറഞ്ഞു. ജില്ലാ കോടതി താത്കാലിക പാലം പണി ചിറപ്പ് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിൽ ആശങ്കയുണ്ട്. ചിറപ്പിന്റെ പൊലിമ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. പാലം പണി ഉടനേ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജി.വിനോദ് കുമാർ ആവശ്യപ്പെട്ടു.