പെൻഷൻ ദിനാചരണം

Thursday 18 December 2025 1:08 AM IST

നെടുംകണ്ടം:പെൻഷൻ ദിനാചരണത്തിന്റെ ഭാഗമായി നെടുംകണ്ടത്തു നടന്ന കെ.എസ്.എസ്.പി.യു സെമിനാർ സംസ്ഥാന കൗൺസിൽ അംഗം പി.കെ ശ്യാമള ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.വി ഐസക്ക്, കെ.സരോജിനി, കെ.വി പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി പി.എസ് വിനയൻ സ്വാഗതവും, ജോയി ജോസഫ് നന്ദിയും പറഞ്ഞു.