ഏകദിന പരിശീലനം
Wednesday 17 December 2025 11:11 PM IST
അമ്പലപ്പുഴ: കേരള ആരോഗ്യ സർവ്വകലാശാല (കെ.യു.എച്ച്.എസ്) നഴ്സിംഗ് വിദ്യാർത്ഥികൾക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ ഗവ.നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.നിഷ ജേക്കബ് അദ്ധ്യക്ഷയായി.വൈസ് പ്രിൻസിപ്പാൾ പ്രീമി മാത്യു, അസി. പ്രൊഫസർമാരായ ഗിരീഷ് ശ്രീകുമാർ, യു.ആർ.രശ്മി, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ അതുൽ സാംസൺ എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ ചെയർപേഴ്സൺ കെ.പി.അഷ്ബ സ്വാഗതം പറഞ്ഞു.