ട്രെയിൻ റിസർവേഷൻ ചാർട്ട് 10 മണിക്കൂർ മുമ്പ് പ്രസിദ്ധീകരിച്ചേക്കും
Thursday 18 December 2025 12:42 AM IST
തിരുവനന്തപുരം: ട്രെയിൻ പുറപ്പെടുന്നതിന് പത്തു മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിച്ചേക്കും. ഇതുസംബന്ധിച്ച് സോണുകളിൽ നിർദ്ദേശം നൽകിയതായി റെയിൽവേ സൂചന നൽകി. നിലവിൽ നാലു മണിക്കൂർ മുമ്പാണ് തയ്യാറാക്കുന്നത്. എന്നു മുതലാണ് പരിഷ്കാരം നടപ്പാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഉച്ചയ്ക്ക് 2.01നും രാത്രി 11.59നുമിടയിലും അർദ്ധരാത്രി 12 മുതൽ പുലർച്ചെ 5 വരെയും പുറപ്പെടുന്ന ട്രെയിനുകളിലാകും 10 മണിക്കൂർ മുമ്പ് ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുക. പുലർച്ചെ 5നും ഉച്ചയ്ക്ക് രണ്ടിനുമിടയിൽ പുറപ്പെടുന്ന ട്രെയിനുകളുടെ റിസർവേഷൻ ചാർട്ട് തലേന്ന് രാത്രി എട്ടിന് തയ്യാറാക്കും.