കഞ്ചാവുമായി അറസ്റ്റിൽ

Thursday 18 December 2025 4:31 AM IST

കാക്കനാട്: ക്രിസ്മസ് സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് എക്സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ, കാക്കനാട് നിന്ന് സ്കൂട്ടറിൽ 3.962 കിലോഗ്രാം കഞ്ചാവുമായി അസം ലഹാരിഗഡ് സ്വദേശി നദിക്കുൾ ഇസ്ലാം (25) പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.