സി.പി.എം -ബി.ജെ.പി അന്തർധാര പുറത്തായി : ചെന്നിത്തല

Thursday 18 December 2025 1:45 AM IST

തിരുവനന്തപുരം: വി.സി നിയമനത്തോടെ സി.പി.എം -ബി.ജെ.പി അന്തർധാര ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷങ്ങളായി രണ്ടു ഗവർണർമാരുടെ കാലയളവിൽ നടന്ന ചക്കളത്തിപ്പോരാട്ടത്തിന് സർക്കാരും ഗവർണറും മറുപടി പറയണം. രണ്ടു കൂട്ടരുടെയും ഈ ഷോ കാരണം പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് അവതാളത്തിലായത്. കേരളത്തിൽ നിന്ന് വൻതോതിൽ വിദ്യാർത്ഥികൾ വിദേശ സർവകലാശാലകളിലേക്കു കുടിയേറാനുള്ള കാരണങ്ങളിലൊന്നും ഇതായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.