'ദിലീപിനെതിരായ തെളിവെല്ലാം കൃത്രിമം": ആരോപണവുമായി രാഹുൽ ഈശ്വർ

Thursday 18 December 2025 1:55 AM IST

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ തെളിവെല്ലാം പൊലീസ് കൃത്രിമമായി നിർമ്മിച്ചതാണെന്ന് രാഹുൽ ഈശ്വർ. കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞു. ദിലീപിനൊപ്പം പൾസർ സുനി നിൽക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമ്മിച്ചാണ് മാദ്ധ്യമങ്ങൾക്ക് പൊലീസ് കൈമാറിയത്. തനിക്കെതിരെ കോടതിയിൽ പൊലീസും പ്രോസിക്യൂഷനും കള്ളം എഴുതിക്കൊടുത്തു. കേസിൽ കോടതിയെ തനിക്ക് പൂർണ വിശ്വാസമുണ്ട്. കുറ്റവിമുക്തനാക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നത്. 16 ദിവസം എന്തൊരു അനീതിയാണ് നടന്നതെന്ന് അന്വേഷിക്കണം. സ്ത്രീപക്ഷ നിലപാട് പറയുമ്പോൾ പുരുഷന്മാരെ വേട്ടയാടരുതെന്നും രാഹുൽ പറഞ്ഞു.