മന്ത്രി സജി ചെറിയാന്റെ കാറിന്റെ ടയർ ഉൗരിത്തെറിച്ചു
Thursday 18 December 2025 1:59 AM IST
ചെങ്ങന്നൂർ: യാത്രയ്ക്കിടെ മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ പിന്നിലെ ടയർ ഊരിത്തെറിച്ചു. ഇന്നലെ രാവിലെ ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ വാമനപുരത്തിനടുത്തു വച്ചായിരുന്നു സംഭവം. മന്ത്രിക്കും കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കില്ല. മറ്റൊരു കാറിൽ മന്ത്രി യാത്ര തുടർന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലാണ് തലേന്ന് കാർ പാർക്ക് ചെയ്തിരുന്നത്. ഗസ്റ്റ് ഹൗസിലെ സി.സി ടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കും.