പൊങ്കൽ ആഘോഷിക്കാൻ മോദി തമിഴ്നാട്ടിലെത്തും
Thursday 18 December 2025 1:11 AM IST
ചെന്നൈ: പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തും. ബി.ജെ.പിക്ക് സ്വാധീനമുള്ള കോയമ്പത്തൂർ തിരുപ്പൂർ, ഈറോഡ് എന്നിവയുൾപ്പെടെ കൊങ്കു മേഖലയിലെ ഒരു ജില്ലയിൽ പ്രധാനമന്ത്രിക്കായി പൊങ്കൽ ആഘോഷം ഒരുക്കും. ഒരേസമയം 10,000 വനിതകൾക്കൊപ്പമായിരിക്കും ആഘോഷം. ജനുവരി 10നു ശേഷം പ്രധാനമന്ത്രിയെത്തുമെന്നാണ് ബി.ജെ.പി നേതാക്കൾ നൽകുന്ന സൂചന.
രാമേശ്വരത്ത് കാശി തമിഴ് സംഗമം സമാപനച്ചടങ്ങിലും പുതുക്കോട്ടയിൽ ബി.ജെ.പി പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മോദിയുടെ പൊങ്കൽ ആഘോഷത്തിന് രാഷ്ട്രീയ പ്രധാന്യമേറെയാണ്. പ്രധാനമന്ത്രി എൻ.ഡി.എ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മുന്നണി വിപുലീകരണം ചർച്ചയാകും.