ഇന്ത്യ-സൗദി വിസ കരാർ
Thursday 18 December 2025 6:41 AM IST
റിയാദ്: നയതന്ത്ര, ഔദ്യോഗിക യാത്രകൾക്ക് പരസ്പരം വിസാ ഇളവ് അനുവദിക്കുന്ന കരാറിൽ ഒപ്പിട്ട് ഇന്ത്യയും സൗദി അറേബ്യയും. നയതന്ത്ര, സ്പെഷ്യൽ, ഔദ്യോഗിക പാസ്‌പോർട്ടുള്ളവർക്കാണ് വിസയില്ലാതെ യാത്ര ചെയ്യാനാവുക. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും സൗദി പ്രോട്ടോക്കോൾ അഫയേഴ്സ് ഉപമന്ത്രി അബ്ദുൾ മജീദ് ബിൻ റാഷിദ് അൽസ്മാരിയും ചേർന്ന് കരാറിൽ ഒപ്പുവച്ചു. ഇരുരാജ്യങ്ങൾക്കുമിടെയിലെ ഔദ്യോഗിക യാത്രകൾ സുഗമമാക്കുന്നതിനും ഉഭയകക്ഷി വിനിമയങ്ങൾ വർദ്ധിപ്പിക്കുന്നതിനും കരാർ സഹായിക്കും.