20 രാജ്യങ്ങളിലെ പൗരന്മാർക്ക് യു.എസിൽ നിയന്ത്രണം
Thursday 18 December 2025 6:42 AM IST
വാഷിംഗ്ടൺ: 20 രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി യു.എസ്. അഞ്ച് രാജ്യങ്ങൾക്ക് പൂർണമായും (ബുർകിനാ ഫാസോ, മാലി, നൈജർ, സൗത്ത് സുഡാൻ, സിറിയ) അംഗോള, ബെനിൻ, മലാവി, സാംബിയ തുടങ്ങി പതിനഞ്ച് രാജ്യങ്ങൾക്ക് ഭാഗികമായുമാണ് പ്രവേശന വിലക്ക്. ജനുവരി 1 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. നിലവിലെ വിസാ ഉടമകളെ ബാധിക്കില്ല. അതേ സമയം, ഡൊണാൾഡ് ട്രംപ് ഭരണകൂടം പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം ഇതോടെ 39 ആയി ഉയർന്നു. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ബുറുൻഡി, ചാഡ്, വെനസ്വേല, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്ക് നേരത്തെ പൂർണമായോ ഭാഗികമായോ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. പാലസ്തീൻ അതോറിറ്റി സമർപ്പിച്ച പ്രവേശന അപേക്ഷകൾ പരിഗണിക്കുന്നതും യു.എസ് നിറുത്തിവച്ചു.