പാവയ്ക്ക് കഴിക്കാത്തവരും ഇത് കഴിക്കും; മിനിട്ടുകൾക്കുള്ളിൽ നല്ല കിടിലൻ അച്ചാർ റെഡിയാക്കാം
Thursday 18 December 2025 11:38 AM IST
നിരവധി പോഷകഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്‌ക്ക. എന്നാൽ ഇതിന്റെ കയ്പ്പ് കാരണം പലരും ഇത് കഴിക്കാറില്ല. പക്ഷേ തീരെ കയ്പ്പില്ലാതെ ഇവ നമ്മൾക്ക് അച്ചാറിടാൻ കഴിയും. എങ്ങനെ വളരെ എളുപ്പത്തിൽ പാവയ്ക്ക് അച്ചാറിടാമെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
- പാവയ്ക്ക് - നാല് (വട്ടത്തിൽ അരിഞ്ഞത്)
- ഇഞ്ചി (അരിഞ്ഞത്) - 1/2 കപ്പ്
- വെളുത്തുള്ളി ( അരിഞ്ഞത്) - 1/2 കപ്പ്
- പച്ചമുളക് ( ചെറുതായി അരിഞ്ഞത്) - അഞ്ച്
- കറിവേപ്പില - രണ്ട് തണ്ട്
- ഉലുവ - 1/2 ടീസ്പൂൺ
- കടുക് - ഒരു ടീസ്പൂൺ
- എണ്ണ - മൂന്ന് - നാല് ടേബിൾ സ്പൂൺ
- വിനാഗിരി - ഒരു കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- പഞ്ചസാര - 1/2 കപ്പ്
- മഞ്ഞൾപ്പൊടി - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കിയശേഷം അതിൽ എണ്ണ ഒഴിക്കുക. ഇതിൽ ഉലുവയും കടുകും പൊട്ടിച്ചെടുക്കുക. ശേഷം ഇനി ഇഞ്ചി, വെളുത്തുള്ളി, മുളക്, കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. പിന്നീട് മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് പാവയ്ക്ക് ചേർത്ത് അഞ്ച് മിനിട്ട് വഴറ്റാം. ശേഷം ഉപ്പും വിനാഗിരിയും പഞ്ചസാരയും ചേർക്കാം. രണ്ടുമൂന്ന് മിനിട്ട് നല്ലപോലെ വേവിക്കുക. ഇനി അടുപ്പിൽ നിന്ന് അച്ചാർ മാറ്റി വയ്ക്കുക. തണുക്കുമ്പോൾ ഒരു ജാറിലേക്ക് മാറ്റി വച്ച് ആവശ്യത്തിന് ഉപയോഗിക്കാം.