ഈ മൂന്ന് ചെടികൾ വീട്ടിൽ വളർത്തൂ; കൊതുക് പരിസരത്ത് പോലും വരില്ല

Thursday 18 December 2025 12:15 PM IST

കൊതുക് ശല്യമില്ലാത്ത വീടുകൾ വളരെ കുറവാണ്. കൊതുകിന്റെ ഉപദ്രവം കാരണം മാരകമായ പല രോഗങ്ങളും ഉണ്ടാകാം. ഡെങ്കിപ്പനി,​ വെസ്റ്റ് നെെൽ,​ മന്ത്,​ ചിക്കൻഗുനിയ തുടങ്ങിയ നിരവധി രോഗങ്ങൾ പരത്തുന്നത് കൊതുകാണ്. അതുകൊണ്ട് തന്നെ വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ് കൊതുക് ശല്യം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടാണ് കൊതുകുകൾ പെരുകുന്നത്.

പൊതുവെ ചിരട്ടകൾ, പാളകൾ,​ പാത്രങ്ങൾ, വീടിന്റെ സൺ ഷേഡുകൾ, ഫ്രിഡ്ജിന് പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നത്. എല്ലാ ദിവസവും സമയം കിട്ടിയില്ലെങ്കിലും ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും ഇത്തരത്തിൽ വീടിന്റെ പരിസരത്ത് ഏതെങ്കിലും വസ്‌തുക്കളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് നോക്കണം. ഉണ്ടെങ്കിൽ അപ്പോൾ തന്നെ ഇവ നശിപ്പിക്കണം. അതുപോലെ തന്നെ ചില ചെടികൾ കൊതുക് വീട്ടിൽ വരുന്നത് തടയാൻ സഹായിക്കുന്നു. ഈ ചെടികളുടെ ഗന്ധം കൊതുകിന് സഹിക്കാൻ കഴിയില്ലയെന്നതാണ് അതിന് കാരണം. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

റോസ്‌മേരിയാണ് അതിൽ ഒന്നാമത്. നിരവധി ഗുണങ്ങൾ അടങ്ങിയ ഈ ചെടി കൊതുകിനെ അകറ്റാൻ വളരെ നല്ലതാണ്. അതുപോലെയാണ് തുളസിയും. ആരോഗ്യത്തിന് വളരെ നല്ലതാണ് തുളസി. ഇതിന്റെ ശക്തമായ ഗന്ധം കൊതുകിനെ അകറ്റിനിർത്തുന്നു. മറ്റൊന്ന് പുതിനയാണ്. പുതിന വളർത്താൻ വളരെ എളുപ്പമാണ്. പുതിനയുടെ അതിശക്തമായ ഗന്ധം അതിജീവിക്കാൻ കൊതുകിന് കഴിയില്ല.