കളക്ടർമാർക്ക് നിവേദനം നൽകി
Friday 19 December 2025 12:56 AM IST
ചങ്ങനാശേരി : തോട്ടപ്പള്ളി സ്പിൽവേയിലൂടെ കുട്ടനാട്ടിലേയ്ക്ക് ഓരുവെള്ളം കയറുന്നതു തടയുക, യൂറിയയുടെ ലഭ്യത ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാർക്ക് നിവേദനം നൽകി. എൻ.കെ.എസ്.എസ് രക്ഷാധികാരി വി.ജെ ലാലി, സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ്, വർക്കിംഗ് പ്രസിഡന്റുമാരായ പി.ആർ സതീശൻ, വേലായുധൻ നായർ, ട്രഷറർ കെ.ബി മോഹനൻ, വൈസ് പ്രസിഡന്റ് കാർത്തികേയൻ, സെക്രട്ടറി മാത്യൂ തോമസ് എന്നിവർ നിവേദന സംഘത്തിലുണ്ടായിരുന്നു.