വൻ ശമ്പളത്തോടെ യുഎഇയിൽ ജോലി നേടാൻ സുവർണാവസരം; ജനുവരി പത്തിന് മുമ്പ് അപേക്ഷിക്കൂ
യുഎഇയിലെ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലേക്ക് സ്റ്റാഫ് നഴ്‌സുമാരുടെ ഒഴിവുകൾ. നിലവിൽ പുരുഷ നഴ്‌സുമാർക്കാണ് അവസരം. 50 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവർക്ക് നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്‌മെന്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.
നഴ്‌സിംഗിൽ ബിഎസ്‌സി അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്‌സി വിദ്യാഭ്യാസ യോഗ്യതയും എമർജൻസി, കാഷ്വാലിറ്റി അല്ലെങ്കിൽ ഐസിയു സ്‌പെഷ്യാലിറ്റിയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ബേസിക് ലൈഫ് സപ്പോർട്ട്, അഡ്വാൻസ്‌ഡ് കാർഡിയോ വാസ്‌കുലാർ ലൈഫ് സപ്പോർട്ട്, മെഡിക്കൽ നഴ്‌സിംഗ് പ്രാക്‌ടീസ് യോഗ്യതയും വേണം.
താൽപ്പര്യമുള്ളവർ www.norkaroots.kerala.gov.in, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റിലൂടെ 2026 ജനുവരി പത്തിനകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അബുദാബി ആരോഗ്യവകുപ്പിന്റെ മെഡിക്കൽ പ്രാക്‌ടീസിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. അല്ലാത്തവർക്ക് നിയമന ഉത്തരവ് ലഭിച്ച് 90 ദിവസത്തിനുള്ളിൽ യോഗ്യത നേടിയാൽ മതി.
5,000 ദിർഹം (1,23,000 രൂപ) ആണ് ശമ്പളം. ഇതോടൊപ്പം താമസം, ഇൻഷുറൻസ്, മറ്റ് ആനുകൂല്യങ്ങൾ, അവധിക്ക് നാട്ടിലേക്കുള്ള വിമാനടിക്കറ്റ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.