പേഴ്‌സിൽ ഒരിക്കലും ഈ സാധനം വയ്‌ക്കല്ലേ; സാമ്പത്തിക അഭിവൃദ്ധിക്ക് ചെയ്യേണ്ടത്
അഞ്ച് രൂപ കൈയിൽ കിട്ടിയാൽ പത്ത് രൂപയുടെ ചെലവും പിന്നാലെ വരുമെന്നും പേഴ്സിൽ പണം നിൽക്കുന്നില്ലെന്നുമൊക്കെ പറയുന്ന നിരവധി പേരുണ്ട്. എന്നാൽ ഫെങ്ങ്ഷുയി പ്രകാരം പേഴ്സുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സമ്പത്ത് വർദ്ധിക്കും. നമ്മുടെ കൈയിലുള്ള പണം അനാവശ്യമായി ചെലവാക്കാൻ തോന്നിപ്പിക്കാതിരിക്കുന്ന ചില നിർദേശങ്ങൾ ഫെങ്ങ്ഷുയി മുന്നോട്ടുവയ്ക്കുന്നു. പേഴ്സ് വൃത്തിയോടെ സൂക്ഷിക്കുക. കാലവധി കഴിഞ്ഞ എടിഎം കാർഡുകളും മറ്റുമുണ്ടെങ്കിൽ അവ എടുത്തുകളയണം. സാധനങ്ങൾ അതിൽ കുത്തിനിറക്കരുത്. ചിട്ടയോടെ വേണമത്രേവയ്ക്കാൻ. ഇതൊക്കെ സമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കും.
ഇന്ന് കൂടുതലാളുകളും യുപിഐയെ ആണ് ആശ്രയിക്കുന്നത്. അതിനാൽത്തന്നെ പേഴ്സിൽ പണം സൂക്ഷിക്കുന്നവർ വളരെ ചുരുക്കമാണ്. എന്നാൽ പേഴ്സിൽ എപ്പോഴും കാശ് വേണം എന്നാണ് പ്രധാനപ്പെട്ട കാര്യം. ഒരുപാട് കാശ് ഇല്ലെങ്കിലും ഒരു രൂപയെങ്കിലും എപ്പോഴും പേഴ്സിൽ വയ്ക്കണം. മറ്റൊരാളുടെ അല്ലെങ്കിൽ മറ്റൊരാൾ ഉപയോഗിച്ച പേഴ്സ് ഉപയോഗിക്കരുത്.