കരോൾ ഗാന മത്സരം 22 ന്
Friday 19 December 2025 12:22 AM IST
ചങ്ങനാശേരി: സർഗക്ഷേത്ര 89.6 എഫ്.എമ്മും മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും ചേർന്നൊരുക്കുന്ന കരോൾ മത്സരം 22 ന് വൈകിട്ട് 5 ന് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കും. കോളേജുകൾ, സ്‌കൂളുകൾ, ചർച്ച് ക്വയർ, മറ്റ് സംഘടനകൾ എന്നിവർക്ക് പങ്കെടുക്കാം. ക്രിസ്മസുമായി ബന്ധപ്പെട്ട മലയാളം, ഇംഗ്ലീഷ് ഗാനങ്ങൾ ആലപിക്കാം. ഒരു ടീം രണ്ട് ഗാനങ്ങളാണ് ആലപിക്കേണ്ടത്. ടീം അംഗങ്ങളുടെ എണ്ണം 10നും 15നും ഇടയിൽ. ഉപകരണങ്ങൾ വായിക്കുന്നവർക്ക് എണ്ണം ബാധകമല്ല. അവതരണ സമയം പരമാവധി 10 മിനിറ്റ്. ഫോൺ: 9188354896.