ക്രിസ്മസ് മെഗാ കരോൾ നാളെ

Friday 19 December 2025 12:26 AM IST

കോട്ടയം : കോട്ടയം പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക വിഭാഗമായ കെ.പി.എൽ കൾച്ചറൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ നൂറോളം സംഗീതജ്ഞർ പങ്കെടുക്കുന്ന ക്രിസ്മസ് മെഗാ കരോൾ നാളെ വൈകിട്ട് 5.30 ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. ഫാ.ഡോ.എം.പി.ജോർജ് എപ്പിസ്ക്കോപ്പ നേതൃത്വം നൽകും. എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.സി.ടി.അരവിന്ദ് കുമാർ ഉദ്ഘാടനം ചെയ്യും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. പബ്ലിക്ക് ലൈബ്രറി സെക്രട്ടറി കെ.സി.വിജയകുമാർ പ്രസംഗിക്കും. ആദ്യമായാണ് നൂറ് സംഗീതജ്ഞർ പങ്കെടുക്കുന്ന കരോൾ കോട്ടയത്ത് നടക്കുന്നത്.