തിരുവാർപ്പ് ബാലൻ അനുസ്മരണം
Friday 19 December 2025 12:47 AM IST
കോട്ടയം : കോട്ടയത്തെ ആദ്യകാല പത്രപ്രവർത്തകൻ തിരുവാർപ്പ് ബാലന്റെ നൂറ്റിയഞ്ചാം ജന്മദിനത്തോടും, ഇരുപത്തിയഞ്ചാം ചരമ വാർഷികത്തോടും അനുബന്ധിച്ച് കോട്ടയത്തെ പല തലമുറകളിലെ പത്രപ്രവർത്തകരും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഒത്തുചേരും. 22 ന് കോട്ടയം പ്രസ് ക്ലബിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. മുൻ എം.പി അഡ്വ.കെ.സുരേഷ് കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. എസ്.ഗോപാലകൃഷ്ണൻ, കുര്യൻ കെ.തോമസ്, അനീഷ് കുര്യൻ, രാജീവ് മോഹൻ എന്നിവർ സംസാരിക്കും.