പരമാവധി വീടുകളിൽ കുടിവെള്ളമെത്തിക്കും
Friday 19 December 2025 12:52 AM IST
കോട്ടയം: ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കി വേനൽക്കാലത്തിന് മുൻപേ പരമാവധി വീടുകളിൽ കുടിവെള്ളമെത്തിക്കാൻ കളക്ടർ ചേതൻകുമാർ മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ വാട്ടർ ആൻഡ് സാനിട്ടേഷൻ മിഷൻ അവലോകനയോഗം തീരുമാനിച്ചു. പത്തു ശതമാനത്തിൽ താഴെ ജോലികൾ കൂടി നടത്തിയാൽ മുഴുവൻ വീടുകളിലും കണക്ഷൻ കൊടുക്കാൻ കഴിയുന്ന പഞ്ചായത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകി പദ്ധതി പൂർത്തിയാക്കും. കഴിഞ്ഞ സെപ്തംബർ വരെയുള്ള കണക്കനുസരിച്ച് 230127 വീടുകളിലാണ് ജില്ലയിൽ കുടിവെള്ള കണക്ഷനുള്ളത്. ഇതിൽ 155073 കണക്ഷനുകളും ജൽജീവൻ മിഷൻ പദ്ധതി വഴി നൽകിയതാണ്.