വാക്ക് ഇൻ ഇന്റർവ്യു
Friday 19 December 2025 12:59 AM IST
കോട്ടയം: മൃഗസംരക്ഷണ വകുപ്പ് മൊബൈൽ വെറ്ററിനറി യൂണിറ്റിൽ രാത്രികാല അടിയന്തര മൃഗചികിത്സ വെറ്ററിനറി സേവനം നൽകുന്നതിനായി വെറ്ററിനറി ഡോക്ടർ ഒഴിവിലേക്ക് 23 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരെയാണ് പരിഗണിക്കുന്നത്. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം രാവിലെ 11 ന് കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ : 0481 2563726.