നാളെ അമാവാസി ദിനത്തിൽ ഈ നാളുകാർക്ക് സംഭവിക്കുന്നത് എന്താണെന്നറിയാം

Thursday 18 December 2025 6:01 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ഡിസംബർ 19 - 1198 ധനു 4 വെള്ളിയാഴ്ച . (രാത്രി 10 മണി 50 മിനിറ്റ് 49 സെക്കന്റ് വരെ കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം)(അമാവാസി)

അശ്വതി: വ്യവഹാര വിജയം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം, ഇഷ്ടജന സംരക്ഷണം ഏറ്റെടുക്കേണ്ടി വരും, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാധ്യത.

ഭരണി: ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, കുടുംബ സുഖം, എല്ലാ രംഗങ്ങളിലില്‍ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി.

കാര്‍ത്തിക: സ്വതന്ത്രരായി ജീവിക്കാനും പ്രവര്‍ത്തിക്കാനും താല്‍പര്യം കാണിക്കും, വിദേശവാസം ഗുണകരമായിരിക്കും, ഇഷ്ട ഭക്ഷണലബ്ദി, ശത്രുക്കളെ പരാജയപ്പെടുത്തും.

രോഹിണി: ധന സമ്പാദനം ഒരു മുഖ്യവിഷയം ആയി പരിഗണിക്കുകയും അതിന് എന്ത് മാര്‍ഗം അവലംബിക്കുകയും ചെയ്യും, നഷ്ടപെട്ടന്നു കരുതിയവ തിരികെ ലഭിക്കും.

മകയിരം: ദാമ്പത്യ സുഖക്കുറവ് അനുഭവത്തില്‍ വരും, മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ചു നടക്കുന്നതിനാല്‍ ശത്രുക്കള്‍ വര്‍ദ്ധിക്കുകയും കൂടുതല്‍ ശക്തരാകുകയും ചെയ്യും.

തിരുവാതിര: വ്യവഹാരങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാകും, ഉദ്യോഗത്തില്‍ തിരിച്ചടികള്‍,‍ ദുർവാശി ഒഴിവാക്കുക, ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യം.

പുണര്‍തം: ധനനഷ്ടം, യാത്രയില്‍ അസ്വസ്ഥതകള്‍, ഭീരുത്വം, ക്ഷമക്കുറവും, ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, സ്ത്രീകള്‍ മൂലം മാനഹാനി.

പൂയം: ഇല്ലാത്ത പ്രൗഡിയും പെരുമയും പുറമേ കാണിക്കും, പൊതുവേ അലസരും മടിയരും ആയിരിക്കും, യാത്രാവേളയില്‍ പണമോ വിലപ്പെട്ട രേഖകളോ നഷ്ടപെടാതെ നോക്കണം.

ആയില്യം: പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ആത്മവിശ്വാസം വളരും, നല്ല സമയം, കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചതത്വം മാറിപ്പോകും.

മകം: അകന്നു നിന്ന കല്യാണാലോചനകള്‍ വീണ്ടും സജീവമാകും, മനസ്സിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും, ധനപരമായ നേട്ടം.

പൂരം: അകലെ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, ഭൂമിയിടപാടുകളില്‍ ലാഭം, കുടുംബത്തില്‍ ഐശ്വര്യം, യാത്രകളില്‍ നിന്നും ഗുണാനുഭങ്ങള്‍.

ഉത്രം: സത്യധര്‍മ്മാദികളില്‍ നിന്നും വ്യതിചലിക്കില്ല, ശത്രുക്കളെ ജയിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും, ദാബത്യത്തില്‍ സംതൃപ്തിയും സമാധാനവും ഉണ്ടാകും, ആരോഗ്യം സംരക്ഷിക്കണം.

അത്തം: കലാപരമായ കാര്യങ്ങളില്‍ നേട്ടം, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും, വരവ് അധികരിക്കും, ക്രയവിക്രയങ്ങളില്‍ നേട്ടം, യാത്രകൾ കൊണ്ട് ഗുണങ്ങൾ കിട്ടും .

ചിത്തിര: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, വീടു പണിയാരംഭിക്കുകയോ അറ്റകുറ്റ പണികള്‍ നടത്തുകയോ ചെയ്യും, സുഖകരമായ കുടുംബജീവിതം, സാമ്പത്തികമായി ഉന്നതി.

ചോതി: ധനസബാദനത്തിന് മികവ് കാണിക്കും, സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും, കലാപരമായ കാര്യങ്ങളില്‍ അതിയായ താല്‍പ്പര്യം, ആകര്‍ഷകമായി സംസാരിക്കും.

വിശാഖം: മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, വ്യാപാരികള്‍ക്ക് നല്ലസമയം.

അനിഴം: മാതൃഗുണം ലഭിക്കും, സ്ത്രീകള്‍ വളരെ സ്നേഹത്തോടെയും അനുസരണയോടെയും വര്‍ത്തിക്കും, തൊഴിലില്‍ ഉന്നതി, ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും, വിജയം വരെ പരിശ്രമിക്കും.

കേട്ട: ശത്രു ഭീതിയും പരാജയവും, അപമാനം, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, പലരില്‍നിന്നും തിക്താനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും താല്‍ക്കാലികമായി രക്ഷപ്പെടും.

മൂലം: സ്ഥിരമായ അഭിപ്രായം കാണിക്കില്ല, അത്യാവിശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക.

പൂരാടം: ധനചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും, പ്രവര്‍ത്തികളും നേരിടും, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചിലവും, പണം കടം വാങ്ങിക്കേണ്ടി വരും.

ഉത്രാടം: സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും, കുടുംബാംങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാന്‍, പൊതുരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ തോതില്‍ മനപ്രയാസം ഉണ്ടാകാം.

തിരുവോണം: രഹസ്യങ്ങള്‍ മറ്റുള്ളവരും ആയിപങ്കിടരുത്, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണം.

അവിട്ടം: നല്ലക്ഷമയോടെ കാര്യങ്ങള്‍ നോക്കിക്കാണണം, കുടുംബസമാധാനം നഷ്ടപ്പെടും, അനാവശ്യ ചെലവുകള്‍ വരും,തൊഴില്‍സ്ഥാപനത്തില്‍ കുഴപ്പങ്ങള്‍, അമിതമായ ആത്മവിശ്വാസം കുഴപ്പത്തില്‍ ചാടിക്കും.

ചതയം: മറ്റുള്ളവരില്‍ നിന്നും ക്ലേശകരമായ അനുഭവങ്ങള്‍ വരാം, പിതാവില്‍നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങള്‍, ദാമ്പത്യസുഖക്കുറവ്.

പൂരുരുട്ടാതി: ഒരു മടിയും കൂടാതെ ആത്മാര്‍ദ്ധമായി പെരുമാറും, മാതാവിന്റെ പക്കല്‍ നിന്നും സഹായങ്ങള്‍ ലഭിക്കും, സന്താനഭാഗ്യം സിദ്ധിക്കും, സുഖാനുഭവങ്ങള്‍.

ഉത്തൃട്ടാതി: ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും അംഗീകാരവും, ധന ലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും.

രേവതി: അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും, ബിസിനസ്സിൽ നിന്നും മികച്ച ലാഭം നേടും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.