ചെമ്പേരി വിമൽജ്യോതിയിൽ 'സൊളാസ്റ്റാ'' 20ന്

Thursday 18 December 2025 7:03 PM IST

പയ്യാവൂർ : തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 'സൊളാസ്റ്റാ 25' ക്രിസ്മസ് ആഘോഷം 20ന് ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിൽ നടക്കും.രാവിലെ 9 മണി മുതൽ സർഗോത്സവും പ്രൻസിപ്പാൾ പ്രധാനാദ്ധ്യാപക അനദ്ധ്യാപക ശിബിരവും തുടർന്ന് 12 മണിക്ക് കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി കീഴിലുള്ള അദ്ധ്യാപക അനദ്ധ്യാപകർക്കായുള്ള കരോൾ ഗാന മത്സരവും ക്രിസ്മസ് ആഘോഷവും നടക്കും. കഥാരചന, കവിതാരചന, പ്രബന്ധരചന, പ്രസംഗം മുതലായ മത്സരങ്ങൾ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തും.കോർപ്പറേറ്റ് മാനേജർ ഡോ.സോണി വടശ്ശേരിയിൽ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ 300 ഓളം അദ്ധ്യപക അനദ്ധ്യാപകർ പങ്കെടുക്കും.