ഭിന്നശേഷി സംരംഭകത്വ വികസന പരിപാടി
Thursday 18 December 2025 7:04 PM IST
പയ്യന്നൂർ : അക്കര ഫൗണ്ടേഷൻ മുളിയാർ, ഇനേബിൾ ഇന്ത്യ ബംഗളൂരു, റുഡ്സെറ്റ് കണ്ണൂർ, എം.ആർ.സി.ഡി.പയ്യന്നൂർ എന്നിവർ സംയുക്തമായി ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച പത്ത് ദിവസത്തെ പേപ്പർ ബാഗ് നിർമ്മാണ പരിശീലനവും സംരംഭകത്വ വികസന പരിപാടിയും സമാപിച്ചു.പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അഡ്വ.ശശി വട്ടക്കൊവ്വലിന്റെ അദ്ധ്യക്ഷതയിൽ സി.ആർ.പി.എഫ്. അസി.കമാൻഡന്റ് ടി.വി.ബീന ഉദ്ഘാടനം ചെയ്തു. ഇനേബിൾ ഇന്ത്യ കേരള സ്റ്റേറ്റ് കോർഡിനേറ്റർ പി.വി.രാഖി, എം.ആർ.സി.ഡി സെക്രട്ടറി ടി.കെ.സന്തോഷ് , അക്കര ഫൗണ്ടേഷൻ സി.ഇ.ഒ,എൻ. മുഹമ്മദ് യാസിർ, എം.ആർ.സി.ഡി. പ്രസിഡന്റ് കെ. രവീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് പി.സി.ഗണേശൻ, പ്രിൻസിപ്പൽ എ.ശോഭ, എംപ്ലോയബിലിറ്റി ആൻ്റ് ലൈവ്ലിഹുഡ് പ്രോഗ്രാം ഹെഡ് കെ.വി.സനിക സംസാരിച്ചു.