യുവാക്കളെ ആക്രമിച്ചു മൊബൈലും പണവും കവർന്ന രണ്ട് പേർ അറസ്റ്റിൽ
Friday 19 December 2025 1:06 AM IST
ആലുവ: മണപ്പുറം ദേശം കടവ് ഭാഗത്തു വച്ചു ഫോർട്ട് കൊച്ചി സ്വദേശികളായ യുവാക്കളെ ആക്രമിച്ചു മൊബൈൽ ഫോണും പണവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് വല്ലപ്പുഴ മനേക്കത്തോടി വീട്ടിൽ അനീസ് ബാബു (26), കടുങ്ങല്ലൂർ ഏലൂക്കര കാട്ടിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫി (28) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 29നാണ് സംഭവം. വടി കൊണ്ട് തലയ്ക്ക് അടിയേറ്റ ലിയോൺ എന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായവർ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്.ഐമാരായ എൽദോ പോൾ, വി.ആർ. വിഷ്ണു, എ.എസ്.ഐ ബി. സുരേഷ്കുമാർ, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എം.എൽ. ഫയാസ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.