കെ.ഇ.ഡബ്ല്യു.യു.എസ്.എ സംസ്ഥാന സമ്മേളനം
Thursday 18 December 2025 7:09 PM IST
കാഞ്ഞങ്ങാട്: കേരള ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ ലയന അശോക് ഉദ്ഘാടനം ചെയ്തു.ജി.അജിത്ത് കുമാർ മുതിർന്ന നേതാക്കളെ ആദരിച്ചു.എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ അംഗങ്ങളുടെ മക്കളായ വിദ്യാർത്ഥികളെ ടി.കെ,ശ്രീജ,എം.എം.മുഹമ്മദ് സയ്ദ് എന്നിവർ ആദരിച്ചു.സംസ്ഥാന പ്രസിന്റ് പി.വി. രാഗേഷ് അദ്ധ്യക്ഷത വഹിച്ചു.എം.എസ്.അജേഷ് കുമാർ സ്വാഗതം പറഞ്ഞു.അനധികൃത വയറിംഗ് നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നു സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.വിളംബര റാലിയോടെയായിരുന്നു സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ചത്. ഇചന്ദ്രശേഖരൻ എം.എൽ.എയുടെ അഭാവത്തിലാണ് ജില്ലയിലെ ആദ്യവനിത അംഗത്തെ ക്കൊണ്ട് ഉദ്ഘാടനം നടത്തിയത്.