എം.പി.ആർ.എ.കെ ക്രിക്കറ്റ് മത്സരം

Thursday 18 December 2025 7:11 PM IST

തലശേരി: തലശ്ശേരി മേഖലയിലെ മെബൈൽ ഫോൺ റീട്ടെയിൽസ് വ്യാപാരികളുടെ സംഘടനയായ എം.പി.ആർ.എ.കെ. ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. നഗരസഭാ സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് 5 ന് ആരംഭിക്കുന്ന മത്സരം സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. മൊബൈൽ ഫോൺ റീട്ടെയിൽ വ്യാപാര മേഖലയിലുള്ള, സ്ഥാപന ഉടമകൾ, ജീവനക്കാർ, ടെക്നീഷ്യന്മാർ, എന്നിവർ ഉൾപെടുന്ന 6 ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനിക്കും. കൂടാതെ മത്സരം കാണാനെത്തുന്ന കാണികളിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയികളാവുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകും. മത്സരത്തിന്റെ ജഴ്സി പ്രകാശനവും നടന്നു.വാർത്താസമ്മേളനത്തിൽ മേഖലാ സെക്രട്ടറി സി.പി.അബ്ദുൾ ഖാദർ, പ്രസിഡന്റ് സഫ്രാസ് ഷെറി, ചെയർമാൻ ഇല്യാസ്ചാത്താടി, കൺവീനർമാരായ അരൾ റാസി, കെ.എം.അഷ്റഫ്, ജില്ലാ പ്രസിഡന്റ് രജനീഷ്, സജാദ് സൈഗോ, സനീർ, ഫിന്ദ് എന്നിവർ പങ്കെടുത്തു.