ഭാഗവതവിചാര സത്രം

Thursday 18 December 2025 7:16 PM IST

മാവുങ്കാൽ:സത്സംഗം കാഞ്ഞങ്ങാടിൻ്റെ ഉപസമിതിയായ സത്സംഗം മാവുങ്കാലിന്റെ നേതൃത്വത്തിൽ പ്രതിമാസ പരിപാടികളുടെ ഭാഗമായി ശ്രീമദ് ഭാഗവത വിചാരസത്രം നടത്തി. മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിൽ നടന്ന പരിപാടികൾക്ക് തുടക്കം കുറിച്ച് ഇടമന ശ്രീധരൻ നമ്പൂതിരി ദീപപ്രജ്വലനം നടത്തി. തുടർന്ന് സത്സംഗം കുടുംബാംഗങ്ങൾ ഭാഗവത പാരായണം നടത്തി. ജ്യോതിഷ പണ്ഡിതനും മദ്രാസ് സംസ്കൃത കോളേജ് റിട്ട:പ്രിൻസിപ്പാളുമായ ഡോ:ടി.പി.രാധാകൃഷ്ണൻ നമ്പൂതിരി ആത്മീയ പ്രഭാഷണം നടത്തി. കൊട്ടോടി നാരായണൻ,ഹരിഹരൻ നമ്പ്യാർ എന്നിവർ ചേർന്ന് മുഖ്യപ്രഭാഷകന് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. പി.പി.രാധിക, സുമ രാഘവൻ, രുഗ്മിണി ദാമോദരൻ, എസ്.ഷീല യൂർമ്മിള സുരേഷ്, സുധാകരൻ പുറവങ്കര,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മാധവൻ നായർ മുണ്ടമാണി സ്വാഗതവും,ചന്ദ്രശേഖരൻ നീലേശ്വരം നന്ദിയും പറഞ്ഞു.