സുരക്ഷിത് മാർഗ് രൂപീകരിച്ചു
Friday 19 December 2025 1:25 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങൽ അമൃത മോഡൽ സ്കൂളിൽ റോഡ് സുരക്ഷാ ക്ലബ് 'സുരക്ഷിത് മാർഗ് 2025' രൂപീകരിച്ചു. ക്ലബിന്റെ ഉദ്ഘാടനം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ബിജു.എസ് നിർവഹിച്ചു.ആറ്റിങ്ങൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിതീഷ്.ബി ക്ലാസുകൾ നൽകി.പ്രിൻസിപ്പൽ സഞ്ജീവ്.എസിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ചെയർമാൻ എൻ.മോഹൻ,റിട്ട: ജോയിന്റ് ആർ.ടി.ഒ ഷാജി.എസ്, ലതിക മോഹൻ, ശ്രീദേവി.വി,അഞ്ചു.സി.എസ്,ആര്യ.എസ് തുടങ്ങിയവർ പങ്കെടുത്തു. ക്ലബ് അംഗങ്ങൾ ചേർന്ന് പട്ടണത്തിലെ റോഡ് സുരക്ഷാബോർഡുകളും തിരുവിതാംകൂർ രാജാവ്,മഹാത്മാഗാന്ധി,ഇന്ദിരാഗാന്ധി തുടങ്ങിയവരുടെ പ്രതിമകൾ വൃത്തിയാക്കുകയും ചെയ്തു.