അദ്ധ്യാപക കായികമേള: ലോഗോ പ്രകാശനം
Friday 19 December 2025 1:25 AM IST
തിരുവനന്തപുരം: കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംഘടിപ്പിക്കുന്ന സംസ്ഥാന അദ്ധ്യാപക കായികമേളയുടെ ലോഗോ പ്രകാശനം ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി നിർവഹിച്ചു.സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ എ.കെ.ബീന സംസ്ഥാന സെക്രട്ടറി കെ.രാഘവൻ,സ്വാഗതസംഘം ജനറൽ കൺവീനർ ഏലിയാസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.28ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയം,കടവന്ത്ര ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്.14 ജില്ലകളിൽ നിന്നായി ആയിരത്തിലധികം അദ്ധ്യാപകർ മേളയിൽ പങ്കെടുക്കും.