പെയിന്റിംഗ് മത്സരം
Friday 19 December 2025 1:33 AM IST
തിരുവനന്തപുരം: എം.ടി.വാസുദേവൻ നായരുടെ ചരമ വാർഷികത്തോടനുബന്ധിച്ച് സോൾലൈറ്റ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കും. പാറ്റൂർ ചിത്രകലാമണ്ഡലം പെയിന്റിംഗ് സ്‌കൂളിൽ 21ന് രാവിലെ 10 മുതൽ 12 വരെ എൽ.കെ.ജി, യു.കെ.ജി, എൽ.പി, യു.പി, എച്ച്.എസ്, പ്ലസ് ടു, കോളേജ് വിഭാഗങ്ങളിലാണ് മത്സരം. പേപ്പർ ഒഴികെയുള്ള പെയിന്റിംഗ് സാമഗ്രികൾ കൊണ്ടുവരണം.ഇഷ്ടമുള്ള മീഡിയത്തിലും വിഷയത്തിലും ചിത്രരചന നടത്താം.ഫോൺ: 9567803710,8928160281.