ചിത്രപ്രദർശനം
Friday 19 December 2025 12:38 AM IST
തിരുവനന്തപുരം: ഗ്രാമീണ കാഴ്ചകൾ ക്യാൻവാസിൽ പകർത്തിയ ചിത്രകാരൻ സുബിൻ എബ്രഹാമിന്റെ ‘സോൾ ഓൺ ദി സോയിൽ’ ചിത്രപ്രദർശനം. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ചൊവ്വാഴ്ചയാണ് ചിത്രപ്രദർശനം ആരംഭിച്ചത്.20 വർഷത്തിലേറെയായി ചിത്രരചനയിലും കലാപഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഈരാട്ടുപേട്ടക്കാരനായ സുബിൻ.‘വരച്ചു തുടങ്ങാം’,'ചിത്രകലയുടെ ആദ്യ പാഠങ്ങൾ’, 'ജലച്ചായ ചിത്രരചന’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ചിത്രപ്രദർശനം 24ന് സമാപിക്കും.