രാജാസാബിന് അൽപം റൊമാൻസ് ആകാം
പ്രഭാസ് നായകനായ ഹൊറർ - ഫാന്റസി ചിത്രം 'രാജാസാബിലെ രണ്ടാമത്തെ ഗാനം പുറത്ത്. 'സഹാനാ...സഹാനാ...' എന്ന പ്രണയ ഗാനം ഓരോ കേൾവിയിലും ഇഷ്ടം കൂടുന്ന രീതിയിൽ ഈണവുമായി ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു. പ്രഭാസും നിധി അഗർവാളുമാണ് ഗാനരംഗത്ത് . സംഗീത സംവിധായകൻ തമൻ .എസ് രുക്കിയതാണ് ഈണം . ഡി ധീരജ്, തമൻ. എസ്, ശ്രുതി രഞ്ജനി എന്നിവർ ചേർന്നാണ് ആലാപനം. ഗാനം എഴുതിയത് നിർമ്മൽ എം.ആർ ആണ്. സൂപ്പർ സ്വാഗിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്ത 'റിബൽ സാബ്' എന്ന ഗാനത്തിന് പിന്നാലെയാണ് പുതിയ ഗാനം എത്തുന്നത്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമായി മാരുതിയുടെ സംവിധാനത്തിൽ റിബൽ സ്റ്റാർ പ്രഭാസിന്റെ പാൻ - ഇന്ത്യൻ ഹൊറർ ഫാന്റസി ത്രില്ലർ 'രാജാസാബ്' ജനുവരി 9ന് ലോകവ്യാപകമായി റിലീസ് ചെയ്യും . പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മാണം. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഛായാഗ്രഹണം: കാർത്തിക് പളനി, പി.ആർ.ഒ.: ആതിര ദിൽജിത്ത്.