കൊമ്പുസീവി ഇന്ന് തിയേറ്ററിൽ

Friday 19 December 2025 6:55 AM IST

ശരത് കുമാർ, ഷൺമുഖ പാണ്ഡ്യൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി പൊൻറാം സംവിധാനം ചെയ്ത ഗ്രാമീണ ആക്ഷൻ കോമഡി ചിത്രം കൊമ്പുസീവി ഇന്ന് റിലീസ് ചെയ്യും .

ശരത് കുമാറും ഷൺമുഖ പാണ്ഡ്യനും അമ്മാവനും -മരുമകനുമായി എത്തുന്ന ചിത്രത്തിൽ തർണിക, അനൈറ ഗുപ്ത, ജോർജ് മരിയൻ, സുജിത് ശങ്കർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

സ്റ്റാർ സിനിമാസിന്റെ ബാനറിൽ മുകേഷ് ടി. ചെല്ലയ്യയാണ് നിർമ്മാണം . എം.ടി.വി സിനിമാസ് ആണ് കേരളത്തിൽ വിതരണം. യുഗഭാരതി, പാ വിജയ്, സ്നേഹൻ, സൂപ്പർ സുബ്ബു എന്നിവരുടെ വരികൾക്ക് യുവാൻ ശങ്കർ രാജയാണ് സംഗീതം . ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും , ദിനേശ് പൊൻരാജ് എഡിറ്റിംഗും , ശരവണ അഭിരാം കലാസംവിധാനവും നിർവഹിക്കുന്നു , ഫീനിക്സ് പ്രഭു, ശക്തി ശരവണൻ എന്നിവർആക്ഷൻ കൊറിയോഗ്രാഫർമാർ. പി. ആർ.ഒ: പി.ശിവപ്രസാദ്