ബീന കുമാരകോടിയ്ക്ക് അവാർഡ്
Friday 19 December 2025 12:44 AM IST
കായംകുളം: കൊല്ലം കലാദീപം ട്രസ്റ്റിന്റെ സാഹിത്യമേഖലയിലെ സംഭാവനയ്ക്കുള്ള അവാർഡ് കവയത്രി ബീനാ കുമാരകോടിയ്ക് ലഭിച്ചു. 22 ന് വൈകിട്ട് നാലുമണിക്ക് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ ചു നടക്കുന്ന ചടങ്ങിൽ എം.നൗഷാദ് എം.എൽ.എ പുരസ്‌കാരം നൽകും.
പൊൻപുലരി,രാപ്പാടിയുടെ നൊമ്പരം,ഉണർത്തുപാട്ട്,ആത്മാവിന്റെ തേങ്ങൽ എന്നീ നാലു കവിതാസമാഹാരങ്ങളും സ്വപ്ന ഭൂമിയിലെ രാജകുമാരൻ എന്ന ജീവചരിത്ര ഗ്രന്ഥവും രചിട്ടുണ്ട്. പല്ലന കുമാരകോടി സ്വദേശിയാണ്.