കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദ്ദനം,​ അന്യസംസ്ഥാന തൊഴിലാളി മരിച്ചു,​ മൂന്നു പേർ കസ്റ്റഡിയിൽ

Thursday 18 December 2025 9:45 PM IST

പാലക്കാട് : പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തിസ്ഗഢ് സ്വദേശി രാംനാരായണനാണ് മരിച്ചത്. കള്ളൻ എന്നാരോപിച്ചാണ് ഇയാളെ ചിലർ മർദ്ദിച്ചതെന്നാണ് ആരോപണം. മർദ്ദനമേറ്റ് അവശനായ രാംനാരായണനെ ഇന്നലെ വൈകിട്ടാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയാണ് മരിച്ചത്.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച വാളയാർ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാംനാരായണന്റെ മൃതദേഹം നാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. അതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.