കെ ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

Thursday 18 December 2025 9:49 PM IST

ആലപ്പുഴ : ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ ജൂൺ 2025 കെ ടെറ്റ് പരീക്ഷയിൽ വിജയികളായ പരീക്ഷാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഡിസംബർ 22, 23 തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നടക്കും. ഈ തീയതിക്ക് ശേഷം ഓൺലൈൻ വെരിഫിക്കേഷൻ സൈറ്റ് ക്ലോസ് ചെയ്യും. വിജയികൾ അവരുടെ ഒറിജിനൽ ഹാൾടിക്കറ്റ്, ഹാൾടിക്കറ്റിന്റെ പകർപ്പ്, റിസൾട്ടിന്റെ പകർപ്പ്, എല്ലാ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പും, മാർക്ക് ആനുകൂല്യം ലഭിച്ചവർ ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകർപ്പും (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നിർബന്ധമായും) ഹാജരാക്കണം.