സൗജന്യ പരിശീലനം
Thursday 18 December 2025 9:51 PM IST
ആലപ്പുഴ : ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ പ്രവർത്തിക്കുന്ന എസ്.ബി .ഐ.യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന് കീഴിൽ ആറ് ദിവസത്തെ കേക്ക് വർക്ക്‌ഷോപ്പ് ആരംഭിക്കും. ക്രീം കേക്ക്, പ്ലം കേക്ക്, ഗി കേക്ക്, ഡ്രീം കേക്ക്, ബ്രൗണി, പുഡ്ഡിംഗ് എന്നിവയുടെ നിർമ്മാണം പഠിപ്പിക്കും. പരിശീലനത്തിന് താൽപര്യമുള്ള 18നും 50നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾ നാളെ രാവിലെ 10.30ന് പരിശീലന കേന്ദ്രത്തിലെത്തി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 8330011815.