അനുബന്ധ റോഡുകളുടെ നിർമ്മാണം

Friday 19 December 2025 12:51 AM IST

ആലപ്പുഴ : ആലപ്പുഴ- ചേർത്തല കനാൽ നവീകരണത്തിന്റെ ഭാഗമായി പുതുക്കിപ്പണിയുന്ന ആറാട്ടുവഴി, പോപ്പി പാലങ്ങളുടെ അനുബന്ധ റോഡുകളുടെ നിർമ്മാണം ചിറപ്പും ക്രിസ്മസും കഴിഞ്ഞാലുടൻ പുനരാരംഭിക്കും. ഡിസംബറിൽ നിർമ്മാണം പൂർത്തിയാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ ചിറപ്പ്, ക്രിസ്മസ് തിരക്കുമൂലം കനാൽക്കര റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുവാൻ സാധിക്കാത്തതിനാൽ നിർമ്മാണ പ്രവൃത്തി നീട്ടിവെക്കുകയായിരുന്നു. ചിറപ്പും ക്രിസ്തുമസും കഴിഞ്ഞാലുടൻ നിർമ്മാണം പുനരാരംഭിക്കും.