പ്രസിഡന്റ്, വൈസ് പ്രസിഡന്റ് : എൽ.ഡി.എഫിൽ ധാരണ

Friday 19 December 2025 12:52 AM IST

അ​മ്പ​ല​പ്പു​ഴ: ഞാ​യ​റാ​ഴ്ച പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങൾ ചു​മ​ത​ലയേൽ​ക്കാ​നി​രി​ക്കെ എൽ.ഡി.എ​ഫി​ന് മുൻ​തൂ​ക്ക​മു​ള്ള അ​മ്പ​ല​പ്പു​ഴ തെ​ക്ക് ,വ​ട​ക്ക്, പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​സി​ഡന്റ്,വൈ​സ് പ്ര​സി​ഡന്റ് പ​ദ​വി​ക​ളിൽ ഏ​ക​ദേ​ശധാ​ര​ണ​യാ​യി. അ​മ്പ​ല​പ്പു​ഴ തെ​ക്കിൽ ആ​കെ​യു​ള്ള 17 സീ​റ്റു​ക​ളിൽ എ​ട്ടെ​ണ്ണം എൽ.ഡി.എ​ഫി​നാ​ണ്. യു.ഡി.എ​ഫി​ന് അ​ഞ്ചും എൻ.ഡി.എ​ക്ക് അ​ഞ്ചും സീ​റ്റു​ക​ളാ​ണു​ള്ള​ത്.

ഇ​വി​ടെ എൽ.ഡി.എ​ഫി​ലെ ശ്രീ​ജ ര​തീ​ഷ് പ്ര​സി​ഡന്റായേക്കും. 2015 ലെ തെ​ര​ഞ്ഞെ​ടു​പ്പിൽ അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റാ​യി​രു​ന്നു. സി.പി.ഐ​യും പ്ര​സി​ഡന്റ് പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ആ​ദ്യ​ത്തെ ര​ണ്ട​ര​വർ​ഷം പ്ര​സി​ഡന്റ് പ​ദ​വി പ​ങ്കി​ട്ട ക​വി​ത​യെ​യാ​ണ് സി.പി.ഐ ഉയർത്തിക്കാട്ടുന്ന​ത്. മുൻ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന സു​രേ​ഷ് ബാ​ബു​വി​നാ​കും വൈ​സ് പ്ര​സി​ഡന്റ് പ​ദ​വി ല​ഭി​ക്കു​ക. അ​മ്പ​ല​പ്പു​ഴ വ​ട​ക്കിൽ ആ​കെ​യു​ള്ള 20 സീ​റ്റിൽ എൽ.ഡി.എ​ഫി​ന് ഒ​മ്പ​ത് സീ​റ്റാ​ണു​ള്ള​ത്. വ​നി​ത സം​വ​ര​ണ​മാ​യ ഇ​വി​ടെ അ​നി​ത സ​തീ​ഷി​നാ​ണ് പ്ര​സി​ഡന്റ് സ്ഥാ​നം ല​ഭി​ക്കാൻ സാ​ധ്യ​ത. ക​ഴി​ഞ്ഞ ത​വ​ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. മു​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​ട്ടു​ണ്ട്. വൈ​സ് പ്ര​സി​ഡന്റ് സ്ഥാ​ന​ത്തേ​ക്ക് 18 ാം വാർ​ഡ് അം​ഗം പി.ശ​ശി​യാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. മുൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ഹ​രി​സും പ​ട്ടി​ക​യി​ലു​ണ്ട്. ഇ​വി​ടെ യു.ഡി.എ​ഫി​ന് മൂ​ന്നും എൻ.ഡി.എ​ക്കും വെൽ​ഫെ​യർ പാർട്ടിക്കും ഒ​ന്നു​വീ​ത​വും എ​സ്.ഡി.പി.ഐ​ക്ക് ആ​റും സീ​റ്റു​ക​ളാ​ണു​ള്ള​ത്. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തിൽ ആ​കെ​യു​ള്ള 19 സീ​റ്റിൽ പ​ത്തി​ലും എൽ.ഡി.എ​ഫി​ന് വി​ജ​യം കൈ​വ​രി​ക്കാ​നാ​യി. വ​നി​ത സം​വ​ര​ണ​മാ​യ ഇ​വി​ടെ എ​ട്ടാം വാർ​ഡ് അം​ഗം അ​ജി​ത​ശ​ശി പ്ര​സി​ഡന്റാ​കാ​നാ​ണ് സാ​ധ്യ​ത. ക​ഴി​ഞ്ഞ ത​വ​ണ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു.ഇ​വി​ടെ സി.പി.ഐ​ക്കാ​കും വൈ​സ് പ്ര​സി​ഡന്റ് പ​ദ​വി. ജ​യ​പ്ര​സ​ന്ന​നാ​ണ് സാ​ധ്യ​ത.