ഓറിയോയ്‌ക്ക് ഒപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് നസ്രിയ

Thursday 18 December 2025 9:54 PM IST

സിനിമയ്‌ക്കുള്ളിലും പുറത്തും എപ്പോഴും കുട്ടിത്തം നിലിർത്തുന്ന അഭിനേത്രിയാണ് നസ്രിയ. സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്‌ക്കുന്ന പോസ്‌റ്റുകൾ പലപ്പോഴും വലിയ ജനശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, വളർത്തുനായ ഓറിയോയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നസ്രിയ. ഓറിയോയ്‌ക്കൊപ്പമുള്ള വർക്കൗട്ട് ചിത്രങ്ങളാണ് നസ്രിയ പങ്കുവച്ചത്. 'ഈ വർഷം ഏതാണ്ട് അവസാനിച്ചു. 2025 നന്നായി അവസാനിക്കുന്നു'. എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങകുവച്ചത്. സെലിബ്രിറ്റികളടക്കം നിരവധിപേർ നസ്രിയയുടെ പോസ്‌റ്റിന് കമന്റുമായെത്തി. ഡിസംബർ 20ന് ജന്മദിനം ആഘോഷിക്കാനിരിക്കുന്ന നസ്രിയയ്‌‌ക്ക് പലരും ആശംസകളും നേർന്നു.

2024 നവംബറിൽ പുറത്തിറങ്ങിയ 'സൂക്ഷ്‌മ ദർശിനി'യിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. തമിഴ്‌നടൻ സൂര്യയുടെ 47-ാമത് ചിത്രത്തിൽ നായികയായെത്തുന്നത് നസ്രിയയാണ്. ജിത്തു മാധവനാണ് ചിത്രത്തിന്റെ സംവിധായകൻ.