തൊഴിലുറപ്പിൽ പ്രമേയം പാസാക്കി

Friday 19 December 2025 12:58 AM IST

വെള്ളാങ്ങല്ലൂർ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് നിയമ ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. കോടിക്കണക്കിന് ഗ്രാമീണ തൊഴിലാളികളുടെ ഉപജീവനം തകർക്കുന്ന നിയമനിർമ്മാണത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. കാർഷിക മേഖലയിൽ ജോലി നടക്കുന്ന കാലയളവിൽ രണ്ട് മാസത്തോളം തൊഴിലുറപ്പ് പദ്ധതി നിർത്തിവയ്ക്കണമെന്ന ഭേദഗതി തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഭരണസമിതി കുറ്റപ്പെടുത്തി. ഈ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ്

പ്രമേയം പാസാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ പ്രമേയം അവതരിപ്പിച്ചു.