സി.പി.െഎ നില മെച്ചപ്പെടുത്തി
Friday 19 December 2025 12:02 AM IST
ഗുരുവായൂർ: നഗരസഭ തിരഞ്ഞെടുപ്പിൽ തൈക്കാട് മേഖലയിൽ മത്സരിച്ച രണ്ട് സീറ്റും നേടി 100 ശതമാനം വിജയം കൈവരിച്ചതായി സി.പി.ഐ ലോക്കൽ കമ്മിറ്റി. വാർഡ് വിഭജനം പൂർത്തീകരിച്ചപ്പോൾ തൈക്കാട് മേഖലയിൽ ഏഴ്, 11 വാർഡുകളാണ് സി.പി.ഐക്ക് ലഭിച്ചത്. 11ാം വാർഡിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഷാനി റെജി 235 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഏഴാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ജാബിറ ഷിഹാസ് 109 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു കയറി. യു.ഡി.ഫിന്റെ സിറ്റിംഗ് സീറ്റാണ് ജാബിറയിലൂടെ തിരികെ പിടിച്ചതെന്നും ലോക്കൽ സെക്രട്ടറി പറഞ്ഞു. മത്സരിച്ച രണ്ട് സീറ്റിലും ജയിക്കാൻ കഴിഞ്ഞത് പാർട്ടിക്കും ഇടതുപക്ഷത്തിന് ലഭിച്ച അംഗീകാരമായി കരുതുന്നതായും ലോക്കൽ സെക്രട്ടറി എ എം ഷഫീർ പറഞ്ഞു.