ഖാദി മേളക്ക് ഇന്ന് തുടക്കം
Friday 19 December 2025 12:06 AM IST
തൃശൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ക്രിസ്മസ് പുതുവത്സര ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കൗൺസിലർ പൂർണിമ സുരേഷ് നിർവഹിക്കും. പാലസ് റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ നടക്കുന്ന പരിപാടിയിൽ ഖാദി ബോർഡ് മെമ്പർ കെ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. ക്രിസ്മസ് പുതുവത്സരത്തിനോട് അനുബന്ധിച്ച് ഖാദി തുണിത്തരങ്ങളുടെ ചില്ലറ വിൽപ്പനയ്ക്ക് 30 ശതമാനം സ്‌പെഷ്യൽ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. ഇന്ന് മുതൽ 2026 ജനുവരി രണ്ട് വരെ റിബേറ്റ് ലഭിക്കും. ഫോൺ: 9995772858, 7736051324, 8075398570, 04872338699.