അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്
Friday 19 December 2025 12:11 AM IST
തൃശൂർ: വെറ്ററൻസ് അത്‌ലറ്റിക് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒന്നാമത് സംസ്ഥാന വെറ്ററൻസ് അത്‌ലറ്റിക് മെഗാ ചാമ്പ്യൻഷിപ്പ് നാളെയും 21നുമായി കുന്നംകുളം ജി.എം.ബി.വി.എച്ച്.എസ് സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. 85 വയസ് വരെയുള്ള 500 കായിക താരങ്ങൾ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.ഗിരീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12.30ന് ജസ്റ്റിസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യും. വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും ജില്ലകൾക്ക് ട്രോഫികൾ സമ്മാനിക്കും. ഏറ്റവും കൂടുതൽ പോയിന്റു നേടുന്ന വനിത ജില്ലാ ടീമിന് സ്വർഗീയ ശ്രീദേവിയുടെ പേരിൽ കൊല്ലം ജില്ല ഏർപ്പെടുത്തിയ ട്രോഫി സമ്മാനിക്കും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ.ജി.എസ്.കുമാർ, അഡ്വ. മനോജ് കുമാർ, എ.ആർ.സുലോചന, പി.ആർ.ഷൈനി ബെനഡിക്ട് എന്നിവർ പങ്കെടുത്തു.