'അഴിമതികൾ പുറത്തുകൊണ്ടുവരും'
Friday 19 December 2025 12:12 AM IST
തൃശൂർ: കോർപറേഷൻ ഭരണം അവസാനിക്കുന്ന സമയത്ത് വരെ കടുംവെട്ട് നടത്തിയ എൽ.ഡി.എഫ് ഭരണസമിതിയുടെ അവസാനത്തെ ഉദാഹരണമാണ് അമൃത് പദ്ധതിയുടെ പേരിൽ നടത്തിയ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ആരുമറിയാതെ നടത്തിയ ഇത്തരം പ്രവർത്തനങ്ങൾ വെളിച്ചത്ത് കൊണ്ടുവന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ വരുന്ന ഭരണസമിതി നടപടി സ്വീകരിക്കും. ഇത്തരത്തിൽ നിരവധി അഴിമതികളാണ് കൗൺസിൽ യോഗം നടത്താതെ ബെല്ലടിച്ചുവിട്ട് എല്ലാം പാസായെന്ന് കാണിച്ച് കള്ള മിനിട്‌സ് ഉണ്ടാക്കി നടത്തിയിരിക്കുന്നത്. എൽ.ഡി.എഫ് ഭരണസമിതിയുടെ എല്ലാ കള്ളക്കളികളും ജനങ്ങളെ അറിയിക്കുമെന്നും രാജൻ പല്ലൻ വ്യക്തമാക്കി.