പ്രതിഷേധ സമരം ഇന്ന്

Friday 19 December 2025 12:15 AM IST

തൃശൂർ: നഗരത്തിലെ പ്രധാന റോഡായ കെ.എസ്.ആർ.ടി.സി റോഡ് രണ്ട് മാസത്തോളമായി അടച്ചിട്ട് പണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഇന്ന് പ്രതിഷേധ സമരം നടത്തും. രാവിലെ 10ന് കെ.എസ്.ആർ.ടി.സി പരിസരത്ത് നടത്തുന്ന ധർണ കൗൺസിലർ ലാലി ജെയിംസ് ഉദ്ഘാടനം ചെയ്യും. റോഡ് അടച്ചിട്ടതുമൂലം നിരവധി പേരാണ് കഷ്ടത്തിലായിരിക്കുന്നത്. 10 ദിവസം കൊണ്ട് പണി തീർക്കാമെന്ന് പറഞ്ഞ് രണ്ട് മാസമായിട്ടും തീർക്കാത്തതിനെതിരെ നിയമനടപടിയും സ്വീകരിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി സുരേഷ് കരുൺ പത്രസമ്മേളനത്തിൽ പറഞ്ഞു. ഭാരവാഹികളായ സജീവൻ നടത്തറ, ഷീല ഹരിദാസ്, ആലത്ത് ഗോപി, എം.എം. അബുബക്കർ എന്നിവരും പങ്കെടുത്തു.