തപാൽ പെൻഷൻ അദാലത്ത്
Friday 19 December 2025 2:17 AM IST
തിരുവനന്തപുരം: സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പെൻഷൻ അദാലത്ത് ജനുവരി 15ന് രാവിലെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനിലെ പോസ്റ്റൽ പെൻഷൻ,ഫാമിലി പെൻഷൻ കാര്യങ്ങളെ സംബന്ധിച്ചുള്ള പരാതികൾ നൽകാം. പരാതികൾ ജനുവരി 3നകം കിട്ടത്തക്കവണ്ണം ഷീബ.ജെ,സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസ്,തിരുവനന്തപുരം സൗത്ത് ഡിവിഷൻ,തിരുവനന്തപുരം – 695023 എന്ന വിലാസത്തിൽ അയക്കണം. കവറിന് മുകളിൽ 'പെൻഷൻ അദാലത്ത്' എന്ന് രേഖപ്പെടുത്തണം.പെൻഷണറുടെ മൊബൈൽ ഫോൺ നമ്പർ ശരിയായി' അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കണം.പെൻഷനെ സംബന്ധിക്കുന്ന സാധാരണ പരാതികളും ആദ്യമായി സമർപ്പിക്കുന്ന സാധാരണ പരാതികളും അദാലത്തിൽ പരിഗണിക്കില്ല.